Manka mahesh biography of michael
ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവരോടുള്ള മറുപടി ഇങ്ങനെ! മകളുടെ വിവാഹത്തിന് ശേഷമാണ് എൻ്റെ രണ്ടാം വിവാഹം,; അതൊരു ആവശ്യം തന്നെയായിരുന്നു എന്ന് നടി മങ്ക മഹേഷ്!
മകളുടെ വിവാഹ ശേഷം
മകളുടെ വിവാഹം കഴിഞ്ഞപ്പോൾ തൻ്റെ ജീവിതം ശൂന്യമായതു പോലെ തോന്നിയ സമയത്താണ് വീണ്ടും ഒരു കൂട്ടു വേണം എന്ന് തോന്നിയത്.
അതാണ് മറ്റൊരു വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മങ്ക നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൾ വിവാഹിതയായി, അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു.
Shahrukh khan wiki filmographyഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം', എന്നായിരുന്നു മങ്ക പറഞ്ഞത്. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇപ്പോൾ രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നിരിക്കുന്നത്.
മങ്ക മഹേഷിന്റെ വാക്കുകൾ
രണ്ടാം വിവാഹത്തെ കുറിച്ച് മങ്ക മഹേഷിന്റെ വാക്കുകൾ ഇങ്ങനെ. 'എന്റേത് രണ്ടാം വിവാഹമാണ്.
മകളുടെ അച്ഛന്‍ 2003 ലാണ് മരിച്ചത്. മകളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നി. അപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം നടന്നത്. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു, ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിൽ ഒന്നും കുഴപ്പമില്ലെന്ന് നടി പറയുന്നു. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിൽ ഉള്ളത്. ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവരോടും മങ്ക മഹേഷിന് കൃത്യമായ മറുപടിയുണ്ട്.
മക്കൾ മാതാപിതാക്കളെ നോക്കണമെന്നില്ല
'ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല.
പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടു ചെന്നാക്കുകയാണ് ചെയ്യുക'. എൻ്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു വിവാഹാലോചന വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിൻ്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല എന്നാണ് മങ്ക പറയുന്നു. അതൊക്കെ എൻ്റെ ഇഷ്ടമാണെന്ന് മങ്ക പറയുന്നു. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാല്‍ മതിയല്ലോ എന്നും അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നുവെന്നും അങ്ങനെയാണ് രണ്ടാമതും വിവാഹിതയായതെന്നും മങ്ക പറഞ്ഞു.
ആശുപത്രി വാസം
കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രി വാസം വേണ്ടി വന്നിരുന്നു.
അന്നും എൻ്റെ കൂടെ ഭര്‍ത്താവായിരുന്നു ഉണ്ടായിരുന്നത്. അതു കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷൻ അടിക്കാതെ നില്‍ക്കാന്‍ സാധിച്ചതെന്ന് മങ്ക പറയുന്നു. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമാണല്ലോ എന്നും നടി വിമർശകരോട് ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ് എന്നും കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണം എന്നാണ് തൻ്റെറെ ആഗ്രഹമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
ചേച്ചി സുന്ദരിയാണല്ലോന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും ഇന്നും ഈ രംഗത്ത് തന്നെ നില്‍ക്കുന്നത് എന്ന മറുപടിയാണ് അവരോട് പറയാനുള്ളത്. പക്ഷേ ഇപ്പോള്‍ സിനിമയ്ക്ക് നല്ല ഫേസോ, ഗ്ലാമറോ, നിറമോ ഒന്നും വേണമെന്നില്ല. നല്ല നല്ല വേഷം ചെയ്യുന്ന ഒരുപാട് താരങ്ങളുമുണ്ട്. മാത്രമല്ല അതുപോലൊരു വേഷം എനിക്കും കിട്ടണമെന്ന ആഗ്രഹമുണ്ട്.
ഒരു അവാര്‍ഡൊക്കെ കിട്ടുന്ന വേഷം ചെയ്യനാണ് ഇനിയുള്ള ആഗ്രഹമെന്നും മങ്ക മഹേഷ് പറയുന്നു.
നിറം കൂടുതലായതു കൊണ്ട് വേഷം നഷ്ടമായി
ചേച്ചിയ്ക്ക് കുറച്ച് നിറം കൂടുതലാണ്, അതുകൊണ്ട് അങ്ങനെയുള്ള വേഷമല്ല ഇതിൽ എന്ന് പലരും പറഞ്ഞിട്ടുമുണ്ട്. ഗ്ലാമര്‍ കൂടി പോയി എന്ന് അവര്‍ പറയുമ്പോള്‍ അതിന് പറ്റിയ സിനിമ വരുമ്പോള്‍ ചെയ്യാമല്ലോ എന്ന് ഞാനും കരുതിയെന്നും നടി പറഞ്ഞു.
എത്ര പ്രായമുള്ള വേഷമോ വെല്ലുവിളി നിറഞ്ഞതോ ചെയ്യാന്‍ മടിയൊന്നും ഇല്ലെന്നും മങ്ക മഹേഷ് തുറന്ന് പറഞ്ഞു. മുപ്പത് വയസുള്ളപ്പോള്‍ എഴുപത്തിയഞ്ചുകാരിയുടെ വേഷത്തില്‍ അഭിനയിച്ചതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു.
പരമ്പരകളിലൂടെയാണ് മിനി സ്ക്രീനിലും
ഗുരു ശിഷ്യന്‍, ഇഷ്ടദാനം, എന്ന് സ്വന്തം ജാനകിക്കുട്ടി, ഇലവങ്കോട് ദേശം, പഞ്ചാബി ഹൗസ്,വിസ്മയം,കാക്കക്കുയില്‍,ഗോവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ മങ്ക മഹേഷ് ഒട്ടനവധി പരമ്പരകളിലൂടെയാണ് മിനി സ്ക്രീനിലും തിളങ്ങി നിന്നത്.
ഇടക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്തുവെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാണ്. കരിയറും ജീവിതവും നടിക്കുണ്ടായത് കെ.പി.എ.സി വഴിയാണ്. അന്തരിച്ച നടൻ മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നതും അവിടെ വെച്ചായിരുന്നു. വിവാഹശേഷംതിരുവനന്തപുരത്തേക്ക് സ്ഥിര താമസമാക്കിയ മങ്ക പിന്നീട് നാടകങ്ങളിൽ മഹേഷും ഒന്നിച്ചു അഭിനയിക്കാനും തുടങ്ങി.
മകൾ ഉണ്ടായ ശേഷമാണ് കലാജീവിതത്തിൽ നിന്നും ആദ്യത്തെ ബ്രേക്ക് മങ്ക എടുക്കുന്നത്
മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ
ദൂരദർശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും മങ്ക തിളങ്ങി നിന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് ആണ് പഞ്ചാബിഹൗസ് ചെയ്യുന്നത് ചിത്രത്തിൽ ദിലീപിന്റെ അമ്മവേഷത്തിലാണ് മങ്ക എത്തുന്നത്.
അതിനു ശേഷം തേടിയെത്തുന്നതിൽ അധികവും അമ്മ വേഷങ്ങൾ ആയിരുന്നു. 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിൽ ലഭിച്ച അവസരമാണ് കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി മങ്ക കാണുന്നത്. ചെറുപ്പത്തിൽ തന്നെ നൃത്തം പഠിക്കാൻ ആരംഭിച്ച മങ്ക, അമ്പലപ്പുഴക്കാരിയാണ്. പഠിച്ചതും വളർന്നതും ആലപ്പുഴയിലും. മങ്ക ഉൾപ്പെടെ 6 മക്കളായിരുന്നു അവരുടെ മാതാപിതാക്കൾക്ക് .
ഏറ്റവും ഇളയ കുട്ടിയായ മങ്ക സ്‌കൂൾ കാലം മുതൽ തന്നെ കലാമേഖലയിൽ സജീവമായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിൽ ആണ് നൃത്തം അഭ്യസിച്ചു കലാജീവിതം തുടങ്ങിയത്.
മഹേഷിന്റെ വേർപാട് ആണ് മങ്കയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത്
അപ്രതീക്ഷിതമായി ഉണ്ടായ മഹേഷിന്റെ വേർപാട് ആണ് മങ്കയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത്.
ജീവിതം ഇരുട്ടിലായി. അതോടെ മങ്ക തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ആലപ്പുഴയിലേക്ക് തിരികെയെത്തി.
Biography of director amarinder singh jobഎന്നാൽ മകൾ വലുതായ ശേഷം മങ്ക അഭിനയത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ ഇതിനിടയ്ക്ക് ആണ് മകളെ അന്തസായി വിവാഹവും കഴിപ്പിക്കുന്നത്. കുടുംബവും ഒത്തു വിദേശത്താണ് മങ്കയുടെ മകൾ. സീ കേരളത്തിൽ നീയും ഞാനും എന്ന പരമ്പരയിലൂടെയാണ് ഇപ്പോൾ മങ്ക മലയാളം മിനി സ്‌ക്രീൻ രംഗത്ത് തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രായത്തിലും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് മങ്ക ഗായത്രി ദേവി എന്ന കഥാപാത്രത്തെ അവിസ്മരണീയം ആക്കുന്നത്.
നടൻ ഷിജു അവതരിപ്പിക്കുന്ന രവിചന്ദ്ര വർമ്മൻ എന്ന കഥാപാത്രത്തിന്റെ അമ്മ ആയിട്ടാണ് സ്‌ക്രീനിൽ മങ്ക നിറയുന്നത്.